നിലമ്പൂർ: പി.വി. അൻവർ, ഉപതെരഞ്ഞെടുപ്പിലെ ഓപണറും പ്ലെയർ ഓഫ് ദ മാച്ചും ആണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് എം.പിയുമായ യൂസഫ് പത്താൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നിലമ്പൂരിലെത്തിയ പത്താൻ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അൻവറിനെ പ്ലെയർ ഓഫ് ദ മാച്ച് എന്ന് വിശേഷിപ്പിച്ചത്.
തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽകെയാണ് യുവാക്കളുടെ ഹരമായ താരം വോട്ട് തേടിയെത്തിയത്. രാവിലെ നിലമ്പൂർ കോടതിപടിയിലെ ടർഫിലെത്തിയ വിവിധ സ്കൂളിലെ കുട്ടികളുമായി താരം സംവദിച്ചു