പൊന്നാനി: ബിയ്യത്ത് റോഡിൽ കിടന്ന മാങ്ങയെടുത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോറിക്ഷ ഇടിച്ച് യുവാവ് മരിച്ചു. എടപ്പാൾ തുയ്യത്ത് താമസിക്കുന്ന വെളളായിക്കോട്ട് സിദ്ധാർത്ഥന്റെ മകൻ ഷിജു (40) ആണ് മരിച്ചത്. പൊന്നാനി ചങ്ങരംകുളം എടപ്പാൾ റൂട്ടിൽ സർവ്വീസ് നടത്തുന്ന ഒലിയിൽ ബസ്സിൽ കണ്ടക്ടറാണ് ഷിജു.







