വൈലത്തൂർ: “സമര തെരുവ് തീർത്ത് പെൺകരുത്തിന്റെ അഞ്ചാണ്ട്”
വുമൻ ജസ്റ്റീസ് മൂവ്മെൻ്റ് സ്ഥാപക ദിനത്തോടനുബന്ധിച്ച് തലക്കടത്തൂരിൽ
ഔഷധ കഞ്ഞി വിതരണം നടത്തി. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മൈമൂന കല്ലേരി ഉദ്ഘാടനം ചെയ്തു. താനൂർ മണ്ഡലം കൺവീനർ സി.പി. മുനീറ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ റജീന ലത്തീഫ്, വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി അംഗം നജീബ് മാളിയേക്കൽ, സി.പി. ഫാത്തിമ, എന്നിവർ സംസാരിച്ചു. റഹീന മേടമ്മൽ, കെ.കെ ഷാഹിദ, സി. സൈഫുന്നിസ തുടങ്ങിയവർ നേതൃത്വം നൽകി. പഞ്ചായത്ത് കൺവീനർ സമീറ സി തിരുത്തുമ്മൽ സ്വാഗതവും അസി. കൺവീനർ സൈനബ പോക്കർ നന്ദിയും
പറഞ്ഞു.