കൽപകഞ്ചേരി: ‘ലഹരി നിരാശ വേണ്ട പരിഹാരമുണ്ട്’ എന്ന പ്രമേയത്തിൽ വിസ്ഡം യൂത്ത് വളവന്നൂർ മേഖല കമ്മിറ്റി കടുങ്ങാത്ത്കുണ്ടിൽ ടോക്ക് ഷോ സംഘടിപ്പിച്ചു. ലഹരി ഉപയോഗം തടയാന്‍ വ്യവസ്ഥാപിതമായ മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ടോക്ക് ഷോ ആവശ്യപ്പെട്ടു. ഫെബ്രുവരി 10, 11 തീയതികളിൽ മലപ്പുറത്ത് സംഘടിപ്പിക്കുന്ന കേരള യൂത്ത് കോൺഫറൻസിന്റെ ഭാഗമായാണ് ടോക്ക് ഷോ സംഘടിപ്പിച്ചത്.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ല സെക്രട്ടറി മുജീബ് ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്തു.
വെസ്റ്റ് ജില്ല സമിതി അംഗം പ്രസിഡൻ്റ് എ. നൗഷാദ് അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന സെക്രട്ടറി അസ്ഹർ ചാലിശേരി മോഡറേറ്ററായി. മുജീബ് ഒട്ടുമ്മൽ, രാമചന്ദ്രൻ നെല്ലിക്കുന്ന്, കെ.കെ റിയാസ്, വി. പ്രജോഷ്, ഷബീർ ചുങ്കത്ത്, കെ.എം ഹനീഫ, കെ.വി മുഹമ്മദ് അസ്ലം, റായിഫ് എടക്കനാട്, മുനവ്വർ കോട്ടക്കൽ, എ. അബ്ദു സലിം, എ. ഹാരിസ്, എം.കെ യൂസുഫ്, സി.എച്ച് സുലൈമാൻ എന്നിവർ സംസാരിച്ചു.