Homeതിരൂർനൈറ്റ് ലൈഫ് യുവതയെ ലഹരിയുടെ അടിമകളാക്കും: വിസ്ഡം യൂത്ത്

നൈറ്റ് ലൈഫ് യുവതയെ ലഹരിയുടെ അടിമകളാക്കും: വിസ്ഡം യൂത്ത്

തിരൂർ: പാശ്ചാത്യ നാടുകളിലെ  നൈറ്റ് ലൈഫ് ഇടനാഴികൾ കേരളത്തിലേക്കും ഇറക്കുമതി ചെയ്യുന്നതിലൂടെ ലഹരി ഉപയോഗം യുവാക്കളിൽ വർധിക്കാൻ കാരണമാകുമെന്ന്  വിസ്‌ഡം യൂത്ത് മലപ്പുറം വെസ്റ്റ് ജില്ലാ തർബിയ്യത്ത് സംഗമം ‘ലീഡ് ‘ അഭിപ്രായപ്പെട്ടു. യുവാക്കളുടെ ക്രിയാ ശേഷിയെ രാജ്യത്തിനും കുടുംബത്തിനും ഉപയോഗപ്പെടുത്താനാണ് പദ്ധതികൾ ആവിഷ്കരിക്കേണ്ടത്. മറ്റു രാഷ്ട്രങ്ങളിൽ നിർമ്മിക്കുന്ന ലഹരി പദാർത്ഥങ്ങൾ കേരളത്തിലേക്ക് കടത്തിക്കൊണ്ട് വരുന്ന മാർഗങ്ങളെ തടയിടാൻ അധികൃതർ തയ്യാറാകണം. കൊലപാതകങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ നിയമപാലനം ശക്തമാക്കുകയും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും വേണം. ധാർമ്മിക സദാചാര ബോധം യുവാക്കളിൽ വളർത്തിയെടുക്കാൻ സമൂഹം ജാഗ്രത പുലർത്തണമെന്നും തർബിയ്യത്ത് സംഗമം അഭിപ്രായപ്പെട്ടു.

ആലത്തിയൂർ ദാറുൽ ഖുർആൻ ക്യാമ്പസ്സിൽ നടന്ന തർബിയ്യത്ത് സംഗമം വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് കെ താജുദ്ധീൻ സ്വലാഹി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് വെസ്റ്റ് ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു.  ജാമിഅ അൽഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി മുഖ്യപ്രഭാഷണം നടത്തി.  മൗലവി ഹംസ മദീനി, വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ പ്രസിഡണ്ട് മുഷ്താഖ് അൽ ഹികമി, അബ്ദുറഹ്മാൻ ചുങ്കത്തറ, സിനാജുദ്ധീൻ, യൂനുസ് പട്ടാമ്പി, വിസ്ഡം യൂത്ത് ജില്ലാ ഭാരവാഹികളായ മുനവ്വർ കോട്ടക്കൽ ഫഹദ് താനാളൂർ, മുഹ്സിൻ അൻസാരി, ഹനീഫ അക്കര, താരിഫ് തിരൂർ എന്നിവർ പ്രസംഗിച്ചു.
തർ ബിയ്യത്ത് സംഗമം ഇഫ്താറോട് കൂടി സമാപിച്ചു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -