Homeപ്രാദേശികം'ലഹരി, നിരാശ വേണ്ട പരിഹാരമുണ്ട് ' വിസ്ഡം ടോക്ക് ഷോ തിങ്കളാഴ്ച

‘ലഹരി, നിരാശ വേണ്ട പരിഹാരമുണ്ട് ‘ വിസ്ഡം ടോക്ക് ഷോ തിങ്കളാഴ്ച

കൽപകഞ്ചേരി: വിസ്ഡം യൂത്ത് ഇസ്ലാമിക് ഓർഗനൈസേഷൻ വളവന്നൂർ മേഖല കമ്മിറ്റി തിങ്കളാഴ്ച വൈകുന്നേരം 4 ന് കടുങ്ങാത്ത്കുണ്ടിൽ  ‘ലഹരി, നിരാശ വേണ്ട പരിഹാരമുണ്ട് ‘ എന്ന പ്രമേയത്തിൽ ടോക്ക് ഷോ സംഘടിപ്പിക്കും. യുവത്വം നിർവചിക്കപ്പെടുന്നു എന്ന പ്രമേയത്തിൽ വിസ്ഡം യൂത്ത് ഇസ്ലാമിക് ഓർഗനൈസേഷൻ ഫെബ്രുവരി 10,11 തിയതികളിൽ മലപ്പുറത്ത് വെച്ച് നടത്തുന്ന കേരള യൂത്ത് കോൺഫ്രറൻസിൻ്റെ ഭാഗമായാണ് ടോക്ക് ഷോ സംഘടിപ്പിക്കുന്നത്. വിദ്യാർഥികൾക്കിടയിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുക, ജനകീയ പ്രതിരോധം തീർക്കുക, ലഹരിക്ക് അടിമപ്പെട്ടവർക്ക് പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുക എന്നിവയാണ് ലക്ഷ്യം.
വളവന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.കെ മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യും. വിസ്ഡം സ്‌റ്റുഡൻസ് സംസ്ഥാന സെക്രട്ടറി
അസ്ഹർ ചാലിശേരി മോഡറേറ്ററായിരിക്കും. കൽപകഞ്ചേരി പോലീസ് എസ്.എച്ച്.ഒ കെ. നൗഫൽ, വിവിധ രാഷ്ട്രീയ, സാമൂഹ്യ സംഘടന നേതാക്കൾ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ എ. നൗഷാദ്, എൻ. അലവി, എം.കെ യൂസുഫ്, കെ. ഹനീഫ, എ. ഫസ്‌ലുറഹ്മാൻ എന്നിവർ പങ്കെടുത്തു

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -