കൽപകഞ്ചേരി: എസ്.എസ്.എൽ.സി പരീക്ഷ പാസ്സായ മുഴുവൻ കുട്ടികൾക്കും ഇഷ്ടപ്പെട്ട വിഷയങ്ങളിൽ ഉപരിപഠനത്തിന് അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാവണമെന്ന് വിസ്ഡം സ്റ്റുഡൻസ് വിങ്ങ് പറവന്നൂർ യൂനിറ്റ് പ്രതിഭ സംഗമം ആവശ്യപ്പെട്ടു. എൽ.എസ്.എസ്, യു.എസ്.എസ് നേടിയ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്നും സംഗമം ആവശ്യപ്പെട്ടു. പുത്തനത്താണി സെവൻസ് അരീന ഹാളിൽ സംഘടിപ്പിച്ച സംഗമം
വിസ്ഡം സ്റ്റുഡൻസ് ജില്ല സെക്രട്ടറി എൻ മുഹമ്മദ് അലവി ഉദ്ഘാടനം ചെയ്തു. വിസ്ഡം എജുക്കേഷൻ ബോർഡ് കോക്കരികുലർ വിംഗ് കൺവീനർ അംജദ് മദനി മുഖ്യപ്രഭാഷണം നടത്തി. വിസ്‌ഡം സ്റ്റുഡന്റസ് സംസ്ഥാന സമിതി അംഗം അസ്ഹർ ചാലിശേരി, എ നൗഷാദ് മാസ്റ്റർ, അബ്ദു സലീം പന്താവൂർ, നസീർ മാസ്റ്റർ എന്നിവർ സംസാരിച്ചു