Homeതിരൂർവിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പറവണ്ണ മുറിവഴിക്കൽ മസ്ജിദു തൗഹീദ് മഹല്ല് സംഗമം നടത്തി

വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പറവണ്ണ മുറിവഴിക്കൽ മസ്ജിദു തൗഹീദ് മഹല്ല് സംഗമം നടത്തി

തിരൂർ: വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മുറിവഴിക്കൽ മസ്ജിദു തൗഹീദ് കമ്മിറ്റി സംഘടിപ്പിച്ച മഹല്ല് സംഗമം സമാപിച്ചു. വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. മാനവികതയുടെ ആശയങ്ങൾ പകർന്നു നൽകുന്ന ഖുർആനിക സന്ദേശങ്ങൾക്ക് പ്രചാരണം നൽകാൻ സമൂഹം സന്നദ്ധമാകണമെന്നും വിശ്വാസ ചൂഷണങ്ങളിൽ നിന്നും മുക്തി നേടാൻ ഖുർആനിക സന്ദേശങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുറിവഴിക്കൽ  മസ്ജിദ് തൗഹീദിന് സമീപം തൗഹീദ് നഗറിൽ നടന്ന മഹല്ല് സംഗമത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പറവണ്ണ മണ്ഡലം പ്രസിഡണ്ട്. പി അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. ഡോ. ഷാനവാസ് സുല്ലമി, ശരീഫ് കാര, മുജാഹിദ് അൽഹികമി എന്നിവർ ക്ലാസ്സെടുത്തു. വിസ്‌ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ്‌ താജുദ്ധീൻ സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി, ഷാഫി കെ, നൂറുദ്ധീൻ താനാളൂർ എന്നിവർ പ്രസംഗിച്ചു

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -