പുത്തനത്താണി: സാമൂഹ്യ തിന്മകൾക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാൻ ഒരുമിച്ചു നിൽക്കണം എന്നതാണ് ഈദ് നൽകുന്ന സന്ദേശമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പുത്തനത്താണിയി അലീന ടർഫിൽ സംഘടിപ്പിച്ച സംഘടിപ്പിച്ച ഈദ് ഖുതുബയിൽ ഖത്തീബ് അജഹർ ചാലിശ്ശേരി പ്രസ്താവിച്ചു.

സ്വതന്ത്രവാദങ്ങൾക്കും തിന്മകൾക്കെതിരെയുള്ള പോരാട്ടവും, നന്മക്ക് വേണ്ടിയുള്ള പരിശ്രമവും റമദാനിൽ ശേഷവും വിശ്വാസികൾ തുടരേണ്ടതുണ്ട്
വർത്തമാനകാലത്ത് മാനവിക മൂല്യങ്ങളുടെ പ്രചാരണമാകണം നമ്മുടെ ലക്ഷ്യം. സാമുഹിക ശാക്തീകരണവും, സാമുദായിക ഐക്യവും വിസ്മരിച്ച് കൊണ്ട് പ്രവർത്തിച്ച് കൂടെന്ന് ഇരുവരും ഈദ് സന്ദേശത്തിൽ പറഞ്ഞു. ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ ജീവിതക്രമമാണ് ഇസ് ലാം പഠിപ്പിക്കുന്നത്, വിശ്വാസ മൗലികതക്ക് വിരുദ്ധമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതും, സ്വികരിക്കുന്നതും സ്രഷ്ടാവിൻ്റെ പരീക്ഷണങ്ങൾക്ക് കാരണമാകുമെന്നും ഈദ് സന്ദേശത്തിൽ പറഞ്ഞു. നഗരങ്ങളിലെ നൈറ്റ് ലൈഫിന് വേണ്ടിയുള്ള മുറവിളികളും, പുതിയ തലമുറയെ ഗ്രസിച്ച് കൊണ്ടിരിക്കുന്ന ലിബറൽ ആശയങ്ങളും സമുഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ക്ഷണിച്ച് വരുത്തുമെന്ന് ഇരുവരും ഓർമ്മിപ്പിച്ചു.

പലസ്തീൻ ജനതക്ക് വേണ്ടി പ്രാർഥിക്കാനും, നിരാലംബർക്ക് വേണ്ടി നിലക്കൊള്ളുവാനും ഈദ് ദിനം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് വിശ്വാസികൾ ഈ ഗാഹിൽ പങ്കാളികളായി ഈദ് സന്ദേശം കൈമാറി.