Homeമലപ്പുറംകുടുംബ സംവിധാനം ഭദ്രമായാല്‍ ഹാപ്പിനെസ് സമൂഹം യാഥാര്‍ത്ഥ്യമാകും: വിസ്ഡം ഫാമിലി കോണ്‍ഫറന്‍സ്

കുടുംബ സംവിധാനം ഭദ്രമായാല്‍ ഹാപ്പിനെസ് സമൂഹം യാഥാര്‍ത്ഥ്യമാകും: വിസ്ഡം ഫാമിലി കോണ്‍ഫറന്‍സ്

കോട്ടക്കല്‍: ഹാപ്പിനെസ് സമൂഹത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ കുടുംബ സംവിധാനം ഭദ്രമാക്കി ബന്ധങ്ങളുടെ പവിത്രതാ ബോധവും ഉത്തരവാദിത്തവും ഉള്ള തലമുറകളെ വളര്‍ത്തിയെടുക്കുകയാണ് വേണ്ടതെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വെസ്റ്റ് ജില്ല സമിതി കോട്ടക്കലില്‍ സംഘടിപ്പിച്ച ഫാമിലി കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. ഹാപ്പിനെസ് കോര്‍ണര്‍, ഉദ്യാനം, തെരുവ് എന്നീ സംവിധാനങ്ങളെ പ്രായാധിക്യത്താല്‍ ദുരിതമനുഭവിക്കുന്ന വയോജനങ്ങളെ തള്ളിയിട്ട് ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്ന പ്രവണതക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. സമകാലികമായി കുടുംബങ്ങള്‍ അനുഭവിക്കുന്ന വെല്ലുവിളികളും പരിഹാര മാര്‍ഗങ്ങളും കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്തു.പുത്തൂരില്‍ നടന്ന സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍ അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് സുല്ലമി മാറഞ്ചേരി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ രണ്ടത്താണി,കെ.പി നൗഷാദ് അലി (കെ.പി. സി. സി), എ.ശിവദാസന്‍ (സി.പി.എം) വിസ്ഡം പണ്ഡിതസഭ ലജനത്തുല്‍ ബഹൂസുല്‍ ഇസ്ലാമിയ സംസ്ഥാന പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി ടി.കെ അഷറഫ്, ജാമിഅ അല്‍ഹിന്ദ് ഡയറക്ടര്‍ ഫൈസല്‍ മൗലവി പുതുപ്പറമ്പ്, താജുദ്ദീന്‍ സ്വലാഹി, സിറാജുല്‍ ഇസ്ലാം ബാലുശ്ശേരി, പി.എം ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. വിവിധ മത്സര പരീക്ഷകളില്‍ റാങ്ക് നേടിയവര്‍ക്കുള്ള ഉപഹാരം ചടങ്ങില്‍ വിതരണം ചെയ്തു. വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ഫാമിലി കോണ്‍ഫറന്‍സ് സ്ത്രീകളും കുട്ടികളുമടക്കം ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായിരുന്നു.സമ്മേളന നഗരിയില്‍ കൗണ്‍സിലിംഗ് സെന്റര്‍, പുസ്തക കോര്‍ണര്‍, കിഡ്‌സ് കോര്‍ണര്‍ എന്നിവ സജ്ജീകരിച്ചിരുന്നു. സാമൂഹ്യ തിന്മകള്‍ക്കെതിരെ പ്രതികരിക്കാനും, യുവാക്കളുടെ കര്‍മ്മശേഷി സമൂഹനന്മക്കുവേണ്ടി വൈവിധ്യമാര്‍ന്ന പരിപാടികളോടെ കേരള യൂത്ത് കോണ്‍ഫറന്‍സ് ഫെബ്രുവരിയില്‍ മലപ്പുറത്ത് സംഘടിപ്പിക്കും.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -