കൽപകഞ്ചേരി: വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം എന്ന പ്രമേയത്തിൽ ജനുവരി 7ന് കോട്ടക്കലിൽ വച്ച് നടക്കുന്ന വിസ്ഡം ജില്ല ഫാമിലി കോൺഫറൻസിന്റെ ഭാഗമായി വളവന്നൂർ മണ്ഡലം സംഘടിപ്പിച്ച സന്ദേശ പ്രയാണം സമാപിച്ചു. കുറുകത്താണിയിൽ നിന്ന് ആരംഭിച്ച സന്ദേശ പ്രചാരണം താനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഹാരിസ് അൻസാരി അടിയാട്ടിൽ മുഖ്യപ്രഭാഷണം നടത്തി.