തിരൂർ: ഏറ്റവും ഇഷ്ടപ്പെട്ടത് മറ്റുള്ളവർക്ക് വേണ്ടി ത്യജിക്കലാണ് പുണ്യമെന്ന സന്ദേശം ഉൾകൊണ്ട് അർബുദ രോഗികൾക്ക് സ്വന്തം മുടി മുറിച്ചു നൽകി തിരൂർ പച്ചാട്ടിരി സ്വദേശികളായ മുഹമ്മത് യാസിർ ഹസ്നത്ത് ദമ്പതികളുടെ മകൾ റുവ സീനത്ത്. വെട്ടം എ.എച്ച്.എം.എസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ റുവ സീനത്ത് മിറാക്കിൾ ചാരിറ്റബിൾ ട്രസ്റ്റ്‌ന്റെ വിഗ്ഗ് ബാങ്കിലേക്കാണ് മുടി ദാനം ചെയ്തത്