കൽപകഞ്ചേരി: ഗ്യാൻവാപി മസ്ജിദിനെ സർവ്വെക്കായി വിട്ട് കൊടുത്ത് ആർ.എസ്.എസ് അജണ്ഡകൾക്ക് നീതീകരണം നൽകുന്ന അനീതി ആവർത്തിക്കാൻ അനുവദിക്കരുത്, ആരാധനാലയങ്ങൾ കൈയ്യേറാൻ സർക്കാർ കൂട്ടുനിൽക്കരുത് എന്നാവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ സംയുക്തമായി പുത്തനത്താണിയിൽ പ്രതിഷേധ പ്രകടനം നടത്തി. വി.എം അബ്ദുറഷീദ്, അബ്ദുറഹീം കുണ്ടിൽ, അബ്ദുൽ മജീദ് പറമ്പൻ, അബ്ദുൽ കരീം എന്നിവർ നേതൃത്വം നൽകി. പി.ടി ജാവിദ് അഹമ്മദ്, കെ. മുസ്തഫ, കുഞ്ഞി കെ.പി. മുഹമ്മദ്,കുഞ്ഞുട്ടി വെട്ടൻ എന്നിവർ സംസാരിച്ചു.