Homeകേരളംവയനാട് ദുരന്തം; ഇതുവരെ മരിച്ചത് 184 പേര്‍, കണ്ടെത്താനുള്ളത് 225 പേരെ

വയനാട് ദുരന്തം; ഇതുവരെ മരിച്ചത് 184 പേര്‍, കണ്ടെത്താനുള്ളത് 225 പേരെ

വയനാട് മുണ്ടക്കൈയില്‍ ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 184 ആയി. മരണ സംഖ്യ ഉയരുകയാണ്. ഉരുൾ പൊട്ടലിൽ കാണാതായവരിൽ 225 പേരെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായവരുടെ കണക്കുകൾ റവന്യൂ വിഭാഗം ശേഖരിച്ചു. റേഷൻ കാർഡ്, വോട്ടർപട്ടിക, സ്കൂൾ രജിസ്റ്റർ എന്നിവയുടെ അടിസ്ഥാനത്തിലാണ് കണക്കെടുപ്പ് നടത്തിയത്. അപകടത്തിൽ അകപ്പെട്ടവരുടെ കണക്കെടുക്കാനാണ് ശ്രമം. സ്പെഷ്യൽ ഓഫീസർ ശ്രീറാം സാംബശിവ റാവുവിൻ്റെ നേതൃത്വത്തിലാണ് ഏകോപനം.

ഇന്നലെയും ഇന്നുമായി 158 പോസ്റ്റ്മോർട്ടം നടന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കൂടുതൽ മൃതശരീരങ്ങൾ ലഭിക്കുന്നുണ്ട്. എത്രയും വേഗം നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. നിലമ്പൂരിൽ നിന്ന് മൃതദേഹങ്ങൾ എത്തിക്കും. കാലതാമസമില്ലാതെ ശരീരങ്ങൾ വിട്ടുനൽകും. പോസ്റ്റ്മോർട്ടം ഒഴിവാക്കാൻ കഴിയില്ല. ടെക്നിക്കലായി മാത്രമേ നടത്തുന്നുള്ളൂ. ഇരകളുടെ കുടുംബങ്ങൾക്ക് പിന്നീട് ആവശ്യമായി വന്നേക്കും. അവശ്യഘട്ടത്തിൽ കൂടുതൽ സജീകരണങ്ങൾ ഒരുക്കും. മൃതദേഹം തിരിച്ചറിയാൻ പഞ്ചായത്തിൻ്റെ കൂടി സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.

അട്ടമല മാനേജരുടെ ബംഗ്ലാവിന് താഴെവശത്ത് നിരവധി മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നതായി രക്ഷാപ്രവർത്തകർ പറഞ്ഞു. രക്ഷാപ്രവർത്തന ഉപകരണങ്ങൾ ഇല്ലാതെ ഇവരെ പുറത്തെത്തിക്കാൻ കഴിയില്ലെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. അതേസമയം പുഞ്ചിരിമട്ടത്ത് 50 ലധികം വീടുകൾ മണ്ണിനടിയിലെന്ന് മുൻ എംഎൽഎ സി കെ ശശീന്ദ്രൻ പറഞ്ഞു. എത്രപേർ അകപ്പെട്ടു എന്നതിൽ കൃത്യമായ കണക്കില്ലെന്നും ശശീന്ദ്രൻ പറഞ്ഞു

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -