കോഴിക്കോട്: വയനാട്, കോഴിക്കോട് ജില്ലകളിൽ ചില പ്രദേശങ്ങളിൽ ഭൂമിക്കടിയില്‍ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. രാവിലെ 10 മണിയോടെയാണ് സംഭവം. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. വിവരമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പുറപ്പെട്ടു. ഉണ്ടായത് ഭൂചലനമല്ലെന്ന് നാഷണല്‍ സീസ്‌മോളജി സെന്റര്‍ സ്ഥിരീകരിച്ചു. ഉണ്ടായത് പ്രകമ്പനമാകാമെന്നും പ്രകമ്പനത്തിന് കാരണം എന്തെന്നു കണ്ടെത്താന്‍ പരിശോധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു.