Homeമലപ്പുറംവിഷൻ 2031 കായിക സെമിനാർ രജിസ്ട്രേഷൻ ആരംഭിച്ചു

വിഷൻ 2031 കായിക സെമിനാർ രജിസ്ട്രേഷൻ ആരംഭിച്ചു

മലപ്പുറം: സംസ്ഥാന സർക്കാറിൻ്റെ വിഷൻ 2031 ൻ്റെ ഭാഗമായി സംസ്ഥാന കായിക കായിക വകുപ്പ് നവംബർ 2, 3 തീയതികളിൽ മലപ്പുറത്ത് വെച്ച് നടത്തുന്ന കായിക സെമിനാറിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രോഗ്രാമിൽ മലപ്പുറം റോസ് ലോഞ്ചിൽ വിവിധ സെമിനാറുകളും, എംഎസ്പി ഗ്രൗണ്ടിൽ പ്രദർശനവും നടക്കും. സെമിനാറിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ദേശിയ അന്തർദേശീയ കായിക താരങ്ങൾ. കോച്ചുകൾ, കായികാധ്യാപകർ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള വിദ്യാർത്ഥികൾ, മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുക്കും. സെമിനാറിന്റെ രജിസ്ട്രേഷൻ കോഴിക്കോട് സർവകലാശാല കായിക വകുപ്പ് മേധാവി ഡോ. വി പി സക്കീർ ഹുസൈനിൽ നിന്നും രജിസ്ട്രേഷൻ സ്വീകരിച്ചു കൊണ്ട് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് യു ഷറഫലി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി ഹൃഷികേഷ് കുമാർ അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പോലിസ് മേധാവി യു അബ്ദുൽ കരീം ഐപിഎസ് പദ്ധതി വീശദികരിച്ചു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് എം നാരായണൻ, സെക്രട്ടറി വി.ആർ.അർജുൻ, നഗരസഭ കൗൺസിലർ സി.സുരേഷ്, യു തിലകൻ, മുജീബ് താനാളുർ, എം.സുരേന്ദ്രൻ, കെ.എ.നാസർ, കെ. അനിൽ, മുഹമ്മദ് യാസിർ എന്നിവർ സംസാരിച്ചു

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -