പുത്തനത്താണി: ദേശീയപാത വെട്ടിച്ചിറ ടോൾ പ്ലാസക്ക് സമീപം ടാങ്കർ ലോറി നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു കയറി അപകടം. ശനിയാഴ്ച രാത്രിയിലാണ് കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന ടാങ്കർ ലോറി വെട്ടിച്ചിറ അങ്ങാടിയിലേക്കുള്ള സർവീസ് റോഡിന്റെ ഡിവൈഡറിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ വാഹനം ഭാഗികമായി തകർന്നു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.