തിരൂർ: വെട്ടം ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നൽകി.
തപഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് നെല്ലഞ്ചേരി കളക്ടർ വി.ആർ വിനോദിന് തുക കൈമാറി.
പഞ്ചായത്ത് സെക്രട്ടറി ടി. അബ്ദുൽ സലീം, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനി മുല്ലയിൽ തുടങ്ങിയവർ സംബന്ധിച്ചു