കൽപകഞ്ചേരി: എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വീരാശ്ശേരിപ്പടി കാരുണ്യം ചാരിറ്റബിൾ സൊസൈറ്റി അനുമോദിച്ചു. വാർഡംഗം ആസിഫ ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ.കുഞ്ഞഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. പി.കെ. മൊയ്തീൻ കുട്ടി, പൊന്മുണ്ടം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പി.എ. ബക്കർ, റസാഖ് ആദൃശ്ശേരി, കെ. സുലൈമാൻ, ഹംസ തിരുനിലത്ത്, ഷിബു, വി.പി. ഇസ്മയിൽ എന്നിവർ സംസാരിച്ചു. കെ.സുലൈമാൻ, എ.സി. മുഹമ്മദ് കുട്ടി, എം.ഇർഷാദ്, മണ്ണിങ്ങൽ ഷബീർ എന്നിവർ നേതൃത്വം നൽകി

വാർഡംഗം ആസിഫ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു



