മാതാപിതാക്കൾ ഫോൺ നൽകാത്തതിനെ തുടർന്ന് പതിനാലുകാരി സുഹൃത്തിനൊപ്പം കടലിൽ ചാടി മരിച്ചു സുഹൃത്തിനായി തിരച്ചിൽ തുടരുന്നു. വര്‍ക്കല വെണ്‍കുളം സ്വദേശിനിയായ ശ്രേയ എന്ന പതിനാലുകാരി സുഹൃത്തിനൊപ്പം കടലില്‍ചാടിയത്. ഇന്ന് ഉച്ചയ്ക്ക് 12.30ന് ആയിരുന്നു സംഭവം നടന്നത്. മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിയതാണെന്ന് പൊലീസ് പറയുന്നു.
ഇടവ ചെമ്പകത്തിന്‍മൂട് സ്വദേശിയായ സാജന്റെയും സിബിയുടെയും മകളാണ് ശ്രേയ. സുഹൃത്തിനൊപ്പം പെണ്‍കുട്ടി കടല്‍ക്കരയില്‍ നില്‍ക്കുന്നതും തുടര്‍ന്ന് കടലിലേക്ക് ഇറങ്ങി പോകുന്നതും കണ്ടതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളാണ് അയിരൂര്‍ പൊലീസിനെയും അഗ്നിശമനസേനയെയും വിവരം അറിയിച്ചത്. പിന്നീട് 14കാരിയുടെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു. പെണ്‍കുട്ടി വര്‍ക്കല അയിരൂര്‍ മോഡല്‍ എംജിഎം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.