മംഗലം: വള്ളത്തോൾ എ.യു.പി സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സ്കൗട്ട് ആന്റ് ഗൈഡ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് റാലി സംഘടിപ്പിച്ചത്.
യുദ്ധം എന്ന വിപത്തിനെതിരെ സമാധാനത്തിൻ്റെയും ശാന്തിയുടെയും പ്രതീകമായി മെഴുകുതിരി കത്തിച്ച് സീനിയർ അധ്യാപിക കെ. കെ റംല യുദ്ധവിരുദ്ധ റാലി ഫ്ലാഗ് ഓഫ് ചെയ്തു.
സാമൂഹ്യ ശാസ്ത്ര അധ്യാപകൻ പ്രമോദ് കുമാർ യുദ്ധവിരുദ്ധ സന്ദേശം നൽകി. സ്കൂൾ ലീഡർ ഷിയ സിനോബിൻ യുദ്ധവിരുദ്ധ പ്രതിഞ്ജ ചൊല്ലി കൊടുത്തു.
സാമൂഹ്യ ശാസ്ത്ര ക്ലബ് കൺവീനർ കെ.പി ആഷി, പി. സീമ, ടി. സാദിയ,ഷഹാന ജാസ്മിൻ, ടി. നിയ്യസുദ്ധീൻ, കെ സാദിഖ്, കെ. ഷിമിന, എന്നിവർ റാലിക്ക് നേതൃത്വം നൽകി.