കൽപകഞ്ചേരി: വളവന്നൂർ ഗ്രാമ പഞ്ചായത്ത് 2024-25 വർഷത്തേക്കുള്ള വികസന സെമിനാർ പഞ്ചായത്ത് പ്രസിഡൻ്റ് പി.സി നജ്മത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ദാരിദ്ര നിർമ്മാർജ്ജനത്തിനും, കാർഷിക , ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള കരട് പദ്ധതി വികസന സ്ഥിരം സമിതി അധ്യക്ഷ ഉമൈബ അവതരിപ്പിച്ചു.
സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ നഷീദ, അൻവർ, അസിസ്റ്റന്റ് സെക്രട്ടറി ഷിനാജ്, പാറയിൽ അലി,
പി.സി കബീർ ബാബു, ഹെൽത്ത് ഇൻസ്പെക്ടർ അഭിലാഷ് എന്നിവർ സംസാരിച്ചു.