കൽപകഞ്ചേരി: വളവന്നൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ നടത്തിയ ഓണച്ചന്തയിൽ നിന്നും വാങ്ങിയ പച്ചക്കറികൾ കേടുവന്നതെന്ന് പരാതി. മയ്യേരിച്ചിറ സ്വദേശി മേനാടങ്ങൽ ജ്യോതിഷ് കുമാർ വെള്ളിയാഴ്ച വാങ്ങിയ മത്തൻ, വെള്ളരി എന്നിവയാണ് ഞായറാഴ്ച രാവിലെ ഭക്ഷണം പാകം ചെയ്യുന്നതിനായി മുറിച്ചപ്പോൾ ഉൾവശം ചീഞ്ഞ് അഴകിയ നിലയിൽ കണ്ടത്. കൃഷി ഓഫീസർക്ക് പരാതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു