കൽപകഞ്ചേരി: വളവന്നൂർ കടുങ്ങല്ലൂർ മാവോളി സെഞ്ച്വറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ലിൻ്റെ നേതൃത്വത്തിൽ “ഒരു കൈ നീളട്ടെ വെറും കൈ നിറയട്ടെ” എന്ന പദ്ധതിയുടെ ഭാഗമായി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. കഴിഞ്ഞ രണ്ടു വർഷമായി പ്രദേശത്തെ നിർധനരായ കുടുംബങ്ങൾക്ക് എല്ലാമാസവും സെഞ്ചുറി ക്ലബ്ബ് ഭക്ഷ്യക്കിറ്റ് നൽകി വരുന്നുണ്ട്. മൂന്നാം വർഷത്തിലേക്ക് കടക്കുന്ന പദ്ധതി കുറുക്കോളി മൊയ്തീൻ എം.എൽ.എ ക്ലബ് ട്രഷറർ നൗഫൽ പാലക്കാലിന് ഭക്ഷ്യക്കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. സുനീർ, ഇർഷാദ്, സഫുവാൻ തുടങ്ങിയവർ സംബന്ധിച്ചു
