കൽപകഞ്ചേരി: വളവന്നൂർ ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 910,000 രൂപക്ക് പുതുതായി വാങ്ങിയ വാഹനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി നജ്മത്ത് ഉദ്ഘാടന ചെയതു. വൈസ് പ്രസിഡന്റ് എ.കെ. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
മെമ്പർമാരായ ഉമൈബ, നഷീദ, നഫീസു, നസീബ, അബ്ദുൽ കരീം, നാസർമോൻ സെക്രട്ടറി ഷിനാജ് ഹെഡ്‌ക്ലാർക്ക്. സുജിത്ത് വി.ഇ.ഒ സായൂജ് ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.