Homeമലപ്പുറംവളവന്നൂരിൽ 12 ടൺ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി, 30,000 രൂപ പിഴ ചുമത്തി

വളവന്നൂരിൽ 12 ടൺ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി, 30,000 രൂപ പിഴ ചുമത്തി

കൽപകഞ്ചേരി: പാറമ്മലങ്ങാടി ജപ്പാൻ പടിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന പേപ്പർ പ്ലേറ്റ് നിർമ്മാണ യൂനിറ്റിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് കോട്ടേട് പേപ്പർ പ്ലേറ്റുകൾ പിടികൂടി. വളവന്നൂർ ഗ്രാമപഞ്ചായത്തും ജില്ല മലിനീകരണ നിയന്ത്രണ ബോർഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 12 ടൺ  പ്ലാസ്റ്റിക് കോട്ടേട് പേപ്പർ പ്ലേറ്റുകളും റീലുകളും പിടികൂടിയത്.  നിയമ ലംഘനത്തിന് ഉടമക്ക് 30,000 രൂപ പിഴയും ചുമത്തി. മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എഞ്ചിനീയർ ബസ്സി ബഷീർ, നിബിൻ, അസിസ്റ്റന്റ് സെക്രട്ടറി ആസിഫ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ  അഭിലാഷ് പൂഞ്ചോല തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും മതിയായ രേഖകളില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തുമെന്ന് പഞ്ചായത്ത് സെക്രടറി സാബിത അറിയിച്ചു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -