കൽപകഞ്ചേരി: വളവന്നൂർ ഗ്രാമപഞ്ചായത്ത് അംഗനാടി കലോത്സവം “ആരവം” ചെറവന്നൂർ ജി.എം.എൽ.പി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് പി.സി നജ്മത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.കെ മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മയ്യേരി നസീബ അസീസ് മുഖ്യാതിഥിയായി പങ്കെടുത്തു. ഐ.സി.ഡി.എസ് സൂപ്പർ വൈസർ എൻ. ഷൈനി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിലെ 33 അംഗനവാടികളിൽ നിന്നുള്ള കുട്ടിൾ കലാപരിപാടികൾ അവതരിപ്പിച്ചു.