കൽപകഞ്ചേരി: വളവന്നൂർ ഗ്രാമപഞ്ചായത്ത് “മാലിന്യമുക്തം നവകേരളം” സമ്പൂർണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തുവ്വക്കാട് അങ്ങാടി ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.സി. നജ്മത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ. നശീദ അൻവർ, ജനപ്രതിനിധികളായ കെ. സുരേന്ദ്രൻ, അബ്ദുൾ കരീം, നഫീസു കേരള വ്യാപാരി വ്യവസായി പ്രസിഡന്റ് പി.സി സെയ്തലവി, കെ. നാസർ, സി. ഹാരിസ്, കെ. വിജയൻ, ടി.കെ സിദ്ദീഖ്, എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അഭിലാഷ് സ്വാഗതവും ആരോഗ്യ വിഭാഗം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുഹൈറ നന്ദിയും പറഞ്ഞു. എം അബു, കെ ഹംസ, ഹനീഫ മൊല്ലഞ്ചേരി, മൻസൂർ മാസ്റ്റർ, എ.പി സൈനുദ്ദീൻ, എൻ. മുഹമ്മദ്, പഞ്ചായത്ത് സ്റ്റാഫ് അംഗം പ്രസീത തുടങ്ങിയവർ നേതൃത്വം നൽകി. വ്യാപാരികൾ, ഓട്ടോ ഡ്രൈവേഴ്സ്, ആശാവർക്കേഴ്സ്, കന്മനം എ.എം.എൽ.പി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ്, വിവിധ ക്ലബ്ബ് അംഗങ്ങൾ, പൊതുപ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി.