തിരൂർ: വളവന്നൂർ ബാഫഖി യതീംഖാന സ്കൂൾ വൊക്കേഷണൽ വിഭാഗം എൻ.എസ്. എസ് യൂണിറ്റ് അമൃത് മിഷനുമായി സഹകരിച്ചു കൊണ്ട് ജലവിഭവ സംരക്ഷണം ദ്രവ്യമാലിന്യ സംസ്കരണം സന്ദേശപ്രചാരണത്തിന്റെ ഭാഗമായി ‘ജലം ജീവിതം ’ ബോധവത്കരണം നടത്തി. ഉദ്ഘാടനം വാർഡ് കൗൺസിലർ സദീശൻ. ടി. പി. മാവുംകുന്ന് നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി ജലചൂഷണത്തിനെതിരെ ‘ജലം ജീവിതം ’നാടകം എൻ.എസ്.എസ് വളണ്ടിയർമാർ തിരൂർ ബസ് സ്റ്റാൻഡിൽ അവതരിപ്പിച്ചു .സന്ദേശയാത്ര, വാട്ടർ പാർലമെന്റ്, പ്രതിജ്ഞ എന്നിവ സംഘടിപിച്ചു. എൻ.എസ്.എസ്. ഓഫീസർ മുഹമ്മദ് കുട്ടി, സിദ്ദീഖ് പുളിക്കതൊടി , മുഹമ്മദ് റഫീഖ് ,മുഹമ്മദ് ചെറുകര എന്നിവർ നേതൃത്വം കൊടുത്തു