കൽപകഞ്ചേരി: “കൃഷിക്കൊപ്പം ഞങ്ങളും” എന്ന പ്രമേയത്തിൽ വളവന്നൂർ ബാഫഖി യത്തീംഖാന ബി.എഡ് കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാർ നെൽകൃഷി ആരംഭിച്ചു. പാറമ്മലങ്ങാടി കുഞ്ഞാലി എന്ന കുഞ്ഞാപ്പുവിൻ്റെ പാടശേഖരത്തിലാണ് വിദ്യാർത്ഥികൾ നെൽകൃഷി ഇറക്കിയത്. പ്രിൻസിപ്പൽ സൈനുദ്ദീൻ വാഫി ഉദ്ഘാടനം ചെയ്തു. താനൂർബ്ലോക്ക് അംഗം ഇക്ബാൽ എന്ന മാനുപ്പ, അധ്യാപകരായ എം. ശ്രീജ, ടി. ഹസ്ന ഹാരിസ്, വി. ശോണിമ, ആർ. വർഷ, സഫ സൽവ എന്നിവർ സംസാരിച്ചു