തിരൂർ: വളവന്നൂർ ബാഫഖി യതീംഖാന സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം എൻ.എസ്. എസ് യൂനിറ്റ് മിനി ക്യാമ്പ് സംഘടിപ്പിച്ചു. ലിംഗ വിവേചന അക്രമങ്ങൾക്കും ചൂഷണങ്ങൾക്കുമെതിരെ കടുങ്ങാത്തുകുണ്ടിൽ നടത്തിയ സമത്വജ്വാല വളവന്നൂർ ഗ്രാമ പഞ്ചായത്ത് അംഗം അബ്ദുൽ കരീം ഉദ്ഘടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് എ.പി അബൂബക്കർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെ. അബ്ദുള്ളക്കുട്ടി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ. മുഹമ്മദ് കുട്ടി, അമിന നശാത്ത് എന്നിവർ സംസാരിച്ചു.