കൽപകഞ്ചേരി: പുനർനിർമിച്ച വളവന്നൂർ അൻസാർ മസ്ജിദ് നാളെ വൈകുന്നേരം 4.15 ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ അൻസാറുല്ല സംഘം എൺപതാം വാർഷിക സമ്മേളന പ്രഖ്യാപനവും നടക്കും. അൻസാർ അറബി കോളേജ് കമ്മിറ്റി പ്രസിഡന്റ് എ.പി അബ്ദു സമദ് അധ്യക്ഷത വഹിക്കും. കുറുക്കോളി മൊയ്‌തീൻ എം.എൽ.എ, പി.പി ഉണ്ണീൻ കുട്ടി മൗലവി, നൂർ മുഹമ്മദ് നൂർഷ, സി.പി. ഉമർ സുല്ലമി, സി.കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ, ഡോ.അൻവർ അമീൻ, ഷറഫുദ്ദീൻ തെയ്യമ്പാട്ടിൽ, എൻ കുഞ്ഞിപ്പ മാസ്റ്റർ, എ.പി ഷംസുദ്ദീൻ, പി.സി കുഞ്ഞഹമദ് മാസ്റ്റർ എന്നിവർ സംബന്ധിക്കും. എം. സ്വലാഹുദ്ദീൻ മദനി, ഡോ.കെ എ അബ്ദുൽ ഹസീബ് മദനി, ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി, അബ്ദുസ്സലാം മോങ്ങം, എം.എം അക്ബർ, സുബൈർ പീടിയേക്കൽ, ഉനൈസ് പാപ്പിനിശ്ശേരി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും
വാർത്ത സമ്മേളനത്തിൽ പി.സി കുഞ്ഞഹമദ് മാസ്റ്റർ, ഡോ എ.ഐ അബ്ദുൽ മജീദ്, ഉബൈദുല്ല താനാളൂർ, എ.പി സബാഹ് എന്നിവർ പങ്കെടുത്തു