കൽപകഞ്ചേരി: മികച്ച വിദ്യാർത്ഥികൾക്ക് വളവന്നൂർ അൻസാർ അറബി കോളേജ് ഏർപ്പെടുത്തിയ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. 1947 ൽ വളവന്നൂർ കേന്ദ്രമായി രൂപം കൊണ്ട നവോഥാന പ്രസ്ഥാനമായ അൻസാറുല്ല സംഘം സ്ഥാപക നേതാക്കളുടെയും പൗര പ്രമുഖരുടെയും പേരിലാണ് അവാർഡ് നൽകുന്നത്. കെ.പി മുഹമ്മദ് മൗലവി, അനപ്പടിക്കൽ പീച്ചി മാസ്റ്റർ, മയ്യേരി കുഞ്ഞഹമ്മദ് കുട്ടി ഹാജി, പാറയിൽ മുഹമ്മദ്, എ പി അസ്‌ലം, തയ്യിൽ സൈദലവി മാസ്റ്റർ, മുളക്കൽ മുഹമ്മദ് മാസ്റ്റർ, പറമ്പൻ അലവി ഹാജി, തെയ്യമ്പാട്ടിൽ പോക്കർ, കുഞ്ഞഹമ്മദ് കുരിക്കൾ, മയ്യേരി അബ്ദുൽ ഖാദർ ഹാജി എന്നിവരുടെ പേരിലുള്ള അവാർഡുകൾ യഥാക്രമം, സി.എം അദീബ് ഷാൻ, മൂസ ആദിൽ, നാശിദ്, ശഹാന ബിൻസി, സി.കെ ഫാത്തിമ റിദ, എം.പി മുഹമ്മദ് നുഫൈസ്, എം. ഫാത്തിമ ഫസ്ന, കെ. മിന്ന, പി. അസ്ന ഷെറിൻ, കെ.പി. ശബീബ് അഷ്ഫാഖ്,ഹിബ നസ്റിൻ എന്നിവർ കരസ്ഥമാക്കി. അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ അൻസാർ പൂർവ വിദ്യാർത്ഥി ഷഫീഖ് ഹസന് ചടങ്ങിൽ ആദരിച്ചു. കോളജ് മാനേജർ പ്രൊഫ എം.എ സഈദ് ഉദ്ഘാടനം ചെയ്തു, പ്രിൻസിപ്പൽ ഡോ.എ ഐ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. പി.സി കുഞ്ഞിഹമ്മദ് മാസ്റ്റർ, പാറയിൽ അഷ്റഫ്, തെയ്യമ്പാട്ടിൽ ഷറഫുദ്ദീൻ,
എം. ഇബ്രാഹിം ഹാജി, എ.പി ജമീല ടീച്ചർ, ടി.പി അബ്ദുൽ കരീം, ഹവ്വാഉമ്മ ടീച്ചർ, പി. ബാവ ഹാജി, പ്രൊഫ. ടി. ഇബ്രാഹിം, എം. അബ്ദുറബ്ബ്, ഡോ. സി.മുഹമ്മദ് റാഫി, ഫാത്തിമ സുഹ്റ, എം.അഫ്‌സൽ അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.