കൽപകഞ്ചേരി: മൂല്യ ബോധമുള്ള തലമുറയുടെ സംരക്ഷണം ഉറപ്പ് വരുത്താൻ വിദ്യാഭ്യാസ സമ്പ്രദായത്തിന് സാധിക്കുന്നുണ്ടോയെന്ന് ഭരണകൂടവും അക്കാദമിക സമൂഹവും വിലയിരുത്തണമെന്ന് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് ആവശ്യപ്പെട്ടു. വളവന്നൂർ അൻസാർ അറബിക് കോളേജ് യൂണിയൻ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രവർത്തനം പരസ്പരം വിദ്വേഷം വിതക്കാനുള്ളതല്ല. ജനാധിപത്യ ബോധവും നേതൃ പാടവവും നേടിയെടുക്കാനാണ്. പുതു തലമുറ തെറ്റായ ലൈംഗികതയുടെയും ലഹരിയുടെയും പിടിയിലാണ്.നവാഗതരെ കാത്തിരിക്കുന്നത് നഗ്ന ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന സ്വാഗത കമാനങ്ങൾ കൊണ്ടാണ്. ഉയർന്ന വിദ്യാഭ്യാസത്തോടൊപ്പം
ഉന്നതമായ മൂല്യങ്ങൾ കൂടി വിദ്യാർത്ഥികൾക്ക് ലഭിക്കണം. പഴക്കം ചെന്ന അഡ്മിഷൻ സമ്പ്രദായം കൊണ്ട് യൂണിയൻ പ്രവർത്തനവും മറ്റു കാര്യങ്ങളും നടത്താൻ സമയം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
പ്രിൻസിപ്പൽ ഡോ.എ ഐ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. പ്രൊഫ എം എ സഈദ്, പി സി കുഞ്ഞിമുഹമ്മദ് മാസ്റ്റർ, പ്രൊഫ ടി ഇബ്രാഹിം, എം അബ്ദുറബ്ബ്, അഫ്‌സൽ അബ്ദുൽ ഖാദർ, ഡോ സി മുഹമ്മദ് റാഫി,ഫാത്തിമ സുഹറ എന്നിവർ സംസാരിച്ചു. വിദ്യർത്ഥി യൂണിയൻ ലോഗോ കിയാദ 24-25′ ചടങ്ങിൽ പി കെ അബ്ദുറബ്ബ് യൂണിയൻ പ്രകാശനം ചെയ്തു. ചടങ്ങിന് വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറി മുഹമ്മദ് നസീം പി വി സ്വാഗതവും, മുഹമ്മദ് സജ്ജാദ് കെ നന്ദിയും പറഞ്ഞു.