കൽപകഞ്ചേരി: വളവന്നൂർ അൻസാർ അറബിക് കോളേജ് എൻ.എസ്.എസ് സപ്ത ദിന സഹവാസ ക്യാമ്പിന് ചെറിയമുണ്ടം ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം. യുവത്വം സുസ്ഥിര വികസനത്തിന് എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാമ്പിൽ സുസ്ഥിര വികസന മാതൃകകൾ, ലഹരി വിരുദ്ധ കാമ്പയിൻ, വിഷരഹിത പച്ചക്കറി തോട്ട നിർമാണം, നേത്ര പരിശോധന ക്യാമ്പ് തുടങ്ങി വിവിധങ്ങളായ പരിപാടികൾ നടക്കും. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സൈനബ ചേനാത്ത് ക്യാമ്പ് ഉൽഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. എ ഐ അബ്ദുൾ മജീദ് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ അൻസാർ അറബിക് കോളജ് മാനേജർ പ്രൊഫസർ എം എ സഈദ്, അൻസറുള്ള സെക്രട്ടറി പി സി കുഞ്ഞിമുഹമ്മദ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി എച്ച് കുഞ്ഞയിശകുട്ടി, ഒ സൈതാലി, പി ടി എ പ്രസിഡൻ്റ് അബ്ദുൽ റഷീദ് സി ടി, ഹെഡ് മാസ്റ്റർ സൈലേഷ്, എം അബ്ദുറബ്ബ്, നിസാർ ചെറിയമുണ്ടം, ഡോ സി എം ഷാനവാസ്, പി ഷംസുദ്ദീൻ , ഷിബില നർഗീസ്, റസീം അബ്ദുൽ കാദർ, ഷഫീഖ് ഹസ്സൻ, ജാബിർ കോറാടൻ എന്നിവർ പങ്കെടുത്തു. ചടങ്ങിന് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അഫ്സൽ അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.