വളാഞ്ചേരി: വളാഞ്ചേരിയിൽ ആൾതാമസമുള്ള വീടിൻറെ ഗ്രിൽ കുത്തിയും പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കൾ 26 പവൻ സ്വർണം കവർന്നു. ഇരുമ്പിളിയം മങ്കേരി പുഴക്കല്‍ മുഹമ്മദലിയുടെ വീട്ടിലാണ് മോഷണം നടന്നത്.
മുഹമ്മദലിയും ഭാര്യയും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. മക്കളും മരുമക്കളും വിദേശത്തായതിനാല്‍ ഇവര്‍ മാത്രമാണ് വീട്ടില്‍ സ്ഥിരമായ താമസിക്കുന്നത്. മുകളിലെ നിലയിലെ ബെഡ്‌റൂമിന്റെ വാതില്‍ കുത്തിപ്പൊളിക്കാന്‍ നോക്കിയ മോഷ്ടാവ് ശ്രമം പരാജയപ്പെട്ടതോടെ താഴെ അടുക്കളയുടെ ഗ്രില്ല് തകര്‍ത്താണ് അകത്ത് കയറിയത്.
വീട്ടുടമയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു
അതേസമയം വെട്ടിച്ചിറ കരിപ്പോളിലും സമാനമായ മോഷണശ്രമം നടന്നിട്ടുണ്ട്