വളാഞ്ചേരി: ദേശീയപാത 66ലെ സ്ഥിരം അപകടം മേഖലയായ വട്ടപ്പാറയില്‍ സവാള ലോറി മറിഞ്ഞ് അപകടം. വട്ടപ്പാറ പ്രധാന വളവില്‍ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കോഴിക്കോട് ഭാഗത്തുനിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് സവാള കയറ്റി പോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവറും ക്ലീനറും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഞായാറാഴ്ച്ച പുലര്‍ച്ചെ 4:30 ഓടെയാണ് അപകടം.ഹൈവേ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.അപകടത്തെ തുടര്‍ന്ന് റോഡില്‍ ഓയില്‍ പോയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ വഴിതിരിച്ച് വിട്ടിരുന്നു.പിന്നീട്
തിരൂരില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തി റോഡ് ഗതാഗതയോഗ്യമാക്കി