പുത്തനത്താണി: വൈരങ്കോട് ഭഗവതി ക്ഷേത്രത്തിൽ ഒരാഴ്ച നീളുന്ന തിയ്യാട്ടുത്സവം ഇന്ന് മരം മുറിയോടെ തുടങ്ങും. ചൊവ്വാഴ്ച ചെറിയ തിയ്യാട്ടുത്സവവും വെള്ളിയാഴ്ച വലിയ തിയ്യാട്ടുത്സവവും നടക്കും. ചെറിയ തിയ്യാട്ടിന്റെ കനലാട്ടത്തിന് ഭക്തർ വഴിപാടു നേർന്ന വരിക്കപ്ലാവാണ് പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടെ ഞായറാഴ്ച അർധരാത്രിക്കു ശേഷം മുറിക്കുക.
തിയ്യാട്ടു ദിവസങ്ങളിലെ പ്രസാദ ഊട്ടിന് വിഭവങ്ങൾ ശേഖരിക്കുന്ന കലവറ നിറക്കൽ ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ നടക്കും.