വൈലത്തൂർ: മൂന്ന് ദിവസങ്ങളിലായി നടന്ന സയ്യിദ് യൂസുഫുൽ ജീലാനി വൈലത്തൂർ തങ്ങളുടെ എട്ടാമത് ഉറൂസ് മുബാറക്ക് പ്രൗഢമായി സമാപിച്ചു. സമാപന സമ്മേളനം ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ഹജ്ജ്, വഖഫ്, കായിക ന്യൂനപക്ഷ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ മുഖ്യാതിഥിയായി പങ്കെടുത്തു. ദേവർശോല അബ്ദുസലാം മുസ്‌ലിയാർ, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ഫിർദൗസ് സഖാഫി കടവത്തൂർ, അബ്ദുൽ ഖാദർ അഹ്സനി മമ്പീതി പ്രഭാഷണം നടത്തി.
സയ്യിദ് ഫസൽ ഹൈദറൂസി വാടാനപ്പള്ളി,
സയ്യിദ് ബാഖിർ ശിഹാബ് തങ്ങൾ,കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, അബ്ദുറഹ്‌മാൻ സഖാഫി ഊരകം, സുലൈമാൻ സഖാഫി മാളിയേക്കൽ, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, മുസ്തഫ മാസ്റ്റർ കോഡൂർ, വി പി എം ബഷീർ പറവന്നൂർ, അബ്ദുൽ ഹഫീള് അഹ്സനി ആറ്റുപുറം, അലിയാർ ഹാജി വേങ്ങര,ബാവ ഹാജി കുണ്ടൂർ, അബ്ദുൽലത്വീഫ് ഹാജി കുണ്ടൂർ സംബന്ധിച്ചു. സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ സമാപന ദുആക്ക് നേതൃത്വം നൽകി. ശാദുലി റാതീബിന് അബ്ദു സ്വമദ് സഖാഫി മായനാട്,ഖാദിരിയ്യ റാത്തീബിന് സയ്യിദ് സകരിയ്യ ജീലാനി നേതൃത്വം നൽകി.