വൈലത്തൂർ: തലക്കടത്തൂർ ഓവുങ്ങലിൽ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ ഏഴ് വയസ്സുകാരൻ മരണപ്പെട്ടു. ഓവുങ്ങൽ നെല്ലേരി സമീർ – ഹഫ്സത്ത് ദമ്പതികളുടെ മകൻ മുഹമ്മദ് റിക്സാനാണ് മരണപ്പെട്ടത്. പാറാൾ പള്ളിക്ക് സമീപം വെള്ളിയാഴ്ച്ച രാവിലെ 9:45 നായിരുന്നു അപകടം. തിരൂർ ഭാഗത്ത് നിന്നും വരുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡരികിലൂടെ സ്കൂളിലേക്ക് നടന്നു പോവുകയായിരുന്ന കുട്ടിയുടെ ദേഹത്ത് തട്ടി പള്ളിയുടെ മതിലിൽ ഇടിച്ചു നിന്നത്. കാറിനടിയിൽ കുടുങ്ങിയ കുട്ടിയെ നാട്ടുകാർ ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.
റയ്യാൻ, റിസാൻ എന്നിവർ സഹോദരങ്ങളാണ്.