വൈലത്തൂർ: വൈലത്തൂർ അത്താണിക്കലിൽ പ്രവർത്തിക്കുന്ന ഷാലിമാർ പേപ്പർ പ്ലേറ്റ് കമ്പനിയിൽ തീപിടുത്തം. കൂട്ടിയിട്ട പേപ്പർ മാലിന്യങ്ങൾക്കാണ് ഞായറാഴ്ച രാവിലെ തീ പിടിച്ചത്. സമീപത്ത് നിർത്തിയിട്ടിരുന്ന ലോറി പൂർണ്ണമായും കത്തി നശിച്ചു. തിരൂരിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.