വൈലത്തൂർ: കഞ്ചാവ് കേസിൽ വാഴക്കാട് പൊലീസ് പിടികൂടിയ പ്രതി പൊലീസ് വാഹനത്തിൽ നിന്ന് ഇറങ്ങിയോടി. തിരൂർ കോടതിയിൽ ഹാജരാക്കി മടങ്ങുന്നതിനിടെ വൈലത്തൂർ ടൗണിൽവെച്ച് ശനിയാഴ്ച വൈകുന്നേരം നാലിനാണ് സംഭവം. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ 300 മീറ്റർ അകലെ നിർമാണം നടക്കുന്ന വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂയത്. മൂന്ന് പ്രതികളും അഞ്ച് പൊലീസുകാരുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.