വൈലത്തൂർ: തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) എ.എം.എൽ.പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം ആചരിച്ചു. ബഷീറിൻ്റെ കഥാപാത്രങ്ങളായ പാത്തുമ്മയും ആട്, മറ്റു കഥാപാത്രങ്ങളായ കേശവൻ നായർ, മജീദ് , സുഹറ , ആനവാരി രാമൻ നായർ, എട്ടുകാലി മമ്മൂഞ്ഞ്, പൊൻകുരിശ് തോമ, സാറാമ്മ , നാരായണി , ആയിഷക്കുട്ടി, ജമീല ബീവി , യൂസഫ് സിദ്ധീഖ് തുടങ്ങിയ കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെട്ടപ്പോൾ കുട്ടികളുടെ മനസ്സിൽ വൈക്കം മുഹമ്മദ് ബഷീർ പുനർജ്ജനിച്ചു. പ്രധാനാധ്യാപിക വി.പി മീര മോൾ ബഷീർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി.സി സജികുമാർ അധ്യക്ഷത വഹിച്ചു. എം.കെ രമേശൻ ബഷീർ ദിന സന്ദേശം നൽകി. പിടി.എ എക്സിക്യൂട്ടീവ് അംഗം ഷഹല ബഷീറിൻ്റെ കാരിക്കേച്ചർ വരച്ചു.