കടയില്‍ സാധനം വാങ്ങി തിരികെ പോകുകയായിരുന്ന 11 വയസ്സുകാരിയെ മുല്ലപ്പൂ തരാമെന്ന് പറഞ്ഞ് പ്രതി വീട്ടിലേക്ക് കൂട്ടി കൊണ്ടുപോയി ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ. പുന്നയൂർക്കുളം അവണോട്ടുങ്ങല്‍ വീട്ടില്‍ കുട്ടനെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
തള്ളിമാറ്റി രക്ഷപെട്ട കുട്ടി മാതാപിതാക്കളോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. പോക്സോ പ്രകാരം അറസ്റ്റുചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.