കൽപകഞ്ചേരി: ബി.ജെ.പി പാലക്കാട് മേഖലാ അധ്യക്ഷനായിരുന്ന വി.ഉണ്ണികൃഷ്ണൻ മാസ്റ്ററെ സംസ്ഥാന ഉപാധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ നിയമിച്ചു. എ.ബി.വി.പി. സംസ്ഥാന അധ്യക്ഷൻ, എൻ.ടി.യു സംസ്ഥാന അധ്യക്ഷൻ, എഫ്.ഇ.ടി.ഓ സംസ്ഥാന അധ്യക്ഷൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2016 ൽ കോട്ടക്കൽ അസംബ്ലി മണ്ഡലത്തിലും, 2019 ൽ മലപ്പുറം പാർലിമെൻ്റ് മണ്ഡലത്തിലും മൽസരിച്ചിട്ടുണ്ട്. 2020 മുതൽ മേഖല അധ്യക്ഷനായി പ്രവർത്തിച്ചു വരികയായിരുന്നു. തൃശ്ശൂർ ജില്ല പ്രഭാരി, പാലക്കാട് ജില്ല പ്രഭാരി , കോഴിക്കോട് റവന്യൂ ജില്ലാ ഇൻചാർജ് ചുമതലകൾ വഹിച്ചിട്ടുണ്ട്. തൃശ്ശൂർ ലോകസഭ ഇൻ ചാർജ് എന്ന നിലയിൽ സുരേഷ് ഗോപിയുടെ വിജയത്തിൻ്റെ മുന്നണിപ്പോരാളിയായിരുന്നു. തിരൂർ കൻമനം സ്വദേശിയാണ്. ചേരൂരാൽ ഹൈസ്ക്കൂൾ അധ്യാപകനായിരുന്നു. ഇപ്പോൾ മുഴുവൻ സമയ പൊതു പ്രവർത്തകനാണ്. പാലക്കാട് ഈസ്റ്റ് ജില്ല പ്രഭാരിയാണിപ്പോൾ.