വളവന്നൂർ: കുറുക്കോൾ ആസ്ഥാനമായി ജീവകാരുണ്യ മേഖലയിൽ കഴിഞ്ഞ രണ്ടുവർഷത്തിലധികമായി പ്രവർത്തിക്കുന്ന വി കെയർ പാലിയേറ്റീവ് സെന്ററിന്റെ ആസ്ഥാന മന്ദിരത്തിന്റെ സമർപ്പണം ഓഗസ്റ്റ് 14 ന് വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെട്ടിടത്തിന്റെ ഉദ്ഘാടനം പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ നിർവഹിക്കും. പൊതുസമ്മേളനം ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. ഹോം കെയർ വാഹനത്തിന്റെ താക്കോൽ കൈമാറ്റം കുറുക്കോളി മൊയ്തീൻ എംഎൽഎ നിർവഹിക്കും. എ പി അബ്ദുൽ സമദ് മുഖ്യപ്രഭാഷണം നടത്തും. വളവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി നജ്മത്ത്, കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി വഹീദ, ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൈമൂന കല്ലേരി, താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈനബ ചേനാത്ത്, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ് മയ്യേരി, ബാഫഖി യത്തീംഖാന അഡ്മിനിസ്ട്രേറ്റർ അടിമാലി മുഹമ്മദ് ഫൈസി, സാംസ്കാരിക പ്രവർത്തകൻ സി.പി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ പാറയിൽ കുഞ്ഞുമുഹമ്മദ് അൻസാരി, പാറയിൽ അലി, മുസ്തഫ ഹാജി മുതുവാട്ടിൽ, മുസ്തഫ എടത്തടത്തിൽ, മുജീബ് മയ്യേരി എന്നിവർ പങ്കെടുത്തു