തിരൂർ: തിരൂർ കേന്ദ്രമാക്കി കലാകാരന്മാർക്കും കലാ ആസ്വാദകർക്കും സൗകര്യപ്രദമാകുന്ന വിധത്തിൽ തുഞ്ചൻപറമ്പിന് സമീപത്തോ തിരൂർ പുഴയോരത്തോ ഒരു സ്ഥിരം ആർട്ട് ഗ്യാലറി സ്ഥാപിക്കണമെന്ന് യുവകലാസാഹിതി തിരൂർ മേഖലാ കൺവൻഷൻ ആവശ്യപ്പെട്ടു. നിരവധിയാളുകൾ സന്ദർശിക്കുന്ന പൈതൃക ഇടമെന്നതിനാൽ തിരൂരിലെത്തുന്ന അനേകം സഞ്ചാരികൾക്കും ജില്ലയിലെ കലാകാരന്മാർക്കും മികച്ച രീതിയിലുള്ള ഒരു സാംസ്കാരികകേന്ദ്രമായി ഗ്യാലറി മാറുമെന്ന് കൺവൻഷൻ വിലയിരുത്തി. കൺവൻഷൻ യുവകലാസാഹിതി മലപ്പുറം ജില്ലാ സെക്രട്ടറി സതീഷ് ചളിപ്പാടം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിനോദ് ആലത്തിയൂർ അദ്ധ്യക്ഷത വഹിച്ചു.