വൈലത്തൂർ: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പൊന്മുണ്ടം ചോലപ്പുറം പൈതങ്ങള്‍ ജാറം ഉറൂസ് മുബാറക്ക് ഇന്ന് സമാപിക്കും. വൈകുന്നേരം 6.30 ന് നടക്കുന്ന സമാപന സമ്മേളനം ജലാലുദ്ദീന്‍ ജീലാനി ഉദ്ഘാടനം ചെയ്യും. സൈനുല്‍ ആബിദീന്‍ ജീലാനി മൂച്ചിക്കല്‍ തങ്ങൾ അധ്യക്ഷത വഹിക്കും. മന്ത്രി വി. അബ്ദുറഹ്‌മാന്‍ മുഖ്യ അതിഥിയായി പങ്കെടുക്കും. പൂക്കോയ തങ്ങള്‍ ജിലാനി, മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍, കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി, സൈനുദ്ധീന്‍ സഖാഫി കൂരിക്കുഴി തുടങ്ങിയവർ സംബന്ധിക്കും.