തിരൂർ: നവംബർ 3 മുതൽ 6 വരെ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദികളുടെയും പന്തലിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഹയർസെക്കൻഡറി ഗ്രൗണ്ടിൽ മൂന്ന് വേദികളും ഹൈസ്കൂൾ ഗ്രൗണ്ടിൽ ഒരു വേദിയും ഉൾപ്പെടെ ഒൻപത് വേദികളിൽ ആയാണ് മത്സരം. എസ് എസ് എം പോളിടെക്നിക് ഓഡിറ്റോറിയം, തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഹാൾ, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളായ ബ്രെയിൻമേറ്റ്, ഇൻസൈറ്റ് അക്കാദമി എന്നിവിടങ്ങളിലും വേദികൾ ഉണ്ട്. പ്രധാന പന്തലിന്റെ കാൽനാട്ടൽ കർമ്മം ഡിവൈഎസ്പി ഇ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർപേഴ്സൺ എ പി നസീമ, ജനറൽ കൺവീനർ എ കെ അനീന, പി ടി എ പ്രസിഡന്റ് എ കെ ബാബു, നഗരസഭ സ്ഥിരസമിതി അധ്യക്ഷരായ കെ കെ അബ്ദുസ്സലാം മാസ്റ്റർ, എം പി റസിയ ഷാഫി, ഫാത്തിമത്ത് സജ്ന, നഗരസഭാംഗങ്ങളായ പി ഷാനവാസ്, വി പി ഹാരിസ്, തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി വി റംഷീദ, ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പി എ ബാവ, വി എ ഗഫൂർ, പി പി ജലീൽ, റഫീഖ് പാലത്തിങ്ങൽ, സി യാസർ അറഫാത്ത്, സെയിൻ അബ്ദുൽ വാരിസ്, പി എ ഷബീറലി, പി കെ സുപ്രിയ, എൻ പി ഫൈസൽ, എം മൻസൂർ, അബ്രഹാം റോബിൻ, ടി വി രഘുനാഥ് തുടങ്ങിയവർ സംബന്ധിച്ചു. നവംബർ മൂന്നിന് ഉച്ചക്ക് മൂന്ന് മണിക്ക് പ്രശസ്ത നാടക നടി നിലമ്പൂർ ആയിഷ കലോത്സവം ഉദ്ഘാടനം ചെയ്യും.