തിരൂർ: വീട്ടിൽ വളർത്തുന്ന പശുവിനെ ലൈംഗികമായി പീഡനത്തിന് ഇരയാക്കിയ
യ കേസിൽ തിരൂർ കോലുപ്പാലം സ്വദേശിയായ കുറ്റിക്കാട്ടിൽ യൂസഫ് (45)നെ തിരൂർ പോലീസ് അറസ്റ്റ് ചെയ്‌തു. പശുവിന്റെ ഉടമസ്ഥന്റെ പറമ്പിൽ ജോലിക്ക് വന്നിരുന്ന പ്രതിയെ കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ തൊഴുത്തിന്റെ ഭാഗത്ത് കാണുകയും സംശയം തോന്നിയതിനെ തുടർന്ന് തൊഴുത്തിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോഴാണ് പ്രതി പശുവിനെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കണ്ടത്. തുടർന്ന് തിരൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.